ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാന്ദാമംഗലം പൊന്നൂക്കരയില്‍ കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.