കൊച്ചിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നു

Advertisement

കൊച്ചിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തൊട്ടടുത്ത് അത്താണിയിലാണ് നിർദിഷ്ട സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്റ്റേഡിയത്തിനായി പരിസ്ഥിതി അനുമതി ഉൾപ്പെടെ നേടേണ്ടതുണ്ടെന്ന് കെസിഎ പ്രസിഡൻറ് ജയേഷ് ജോർജ് പറഞ്ഞു.
ഇടക്കൊച്ചിയിലെ നിയമക്കുരുക്കിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കെസിഎ അത്താണിയിൽ സ്പോർട്ട്സ് സിറ്റിക്കും രാജ്യാന്തരക്രിക്കറ്റ് സ്റ്റേഡിയത്തിനും സ്ഥലം കണ്ടെത്തിയിട്ടുള്ളത്. അത്താണിയിൽ 60 ഏക്കർ സ്ഥലം ഏറ്റെടുക്കും. 30 ഏക്കറിൽ സ്റ്റേഡിയം വരും. ഇതിനു മുന്നോടിയായുള്ള നയരേഖ കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയനു നൽകി