തെന്മലയില്‍ കാട്ടാന ആക്രമണം, ഒരാൾ മരിച്ചു

Advertisement

മൂന്നാര്‍ തെന്മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കോയമ്പത്തൂര്‍ സ്വദേശി പോള്‍ രാജ്  ആണ് മരിച്ചത്. ലോവര്‍ ഡിവിഷനിലെ ചായക്കടയ്ക്ക് സമീപമായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 
ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
മൂന്നാർ തെന്മല എസ്റ്റേറ്റിൽ നടന്ന വിവാഹച്ചടങ്ങിന് ബന്ധുക്കളോടൊപ്പം എത്തിയതാണ് അദ്ദേഹം. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ കാട്ടാന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് നാട്ടുകാർ നേരത്തെ കണ്ടിരുന്നു. ഈ ആനതന്നെയാണ് ആക്രമിച്ചതെന്ന് കരുതുന്നു.