ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

Advertisement

തിരൂര്‍. ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് അണ്ടര്‍ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.വാതില്‍ കടന്ന് തറയുണ്ടെന്ന് കരുതി ചവിട്ടിയത് കുഴിയായിരുന്നുവെന്ന് പറയുന്നു.

തലക്കും വയറിനും ഗുരുതരമായി പരുക്കേറ്റ മിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു.