വാർത്താനോട്ടം

Advertisement

2024 ജനുവരി 24 ബുധൻ

BREAKING NEWS

👉ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽ നാടൻ്റെ കൈവശമുള്ള 50സെൻ്റ് അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാകളക്ടർ അനുമതി നൽകി

👉 മൂന്ന് ദിവസമായി വയനാട്ടിൽ കരടിയുടെ സഞ്ചാരം തുടരുന്നു. കാരയ്ക്കാമലയിൽ ഇന്ന് കടുവയെ കണ്ടതായി നാട്ടുകാർ.കടയുടെയും വീടിൻ്റയും വാതിൽ തകർത്തു. പിടികൂടാൻ ശ്രമം തുടരുന്നു.

👉മലപ്പുറം മങ്കടയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ച എ എസ് ഐക്കെ തിരെ കേസ്സെടുത്തു.

👉തിരുർ ജില്ലാ ആശുപത്രിയിൽ കെട്ടിട സൗകര്യം പരിശോധിക്കുന്നതിനിടെ വീണ് പരിക്കേറ്റ മിനി എന്ന ഹെഡ് നേഴ്സ് മരിച്ചു.

👉ഡി എ കുടിശിഖ ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

👉തൃശൂരിലെ ദലിത് യുവാവ് വിനായകൻ്റെ മരണത്തിൽ നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് പിതാവ്.

🌴കേരളീയം🌴

🙏നിയമസഭ സമ്മേളനം നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് 27 വരെ 32 ദിവസമാണു സഭ സമ്മേളിക്കുക. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയാണ്. ഫെബ്രുവരി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും.

🙏ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വീട്ടുകാര്‍ പോലീസിനു കൈമാറിയ അമ്പതു പേജുള്ള ഡയറിക്കുറിപ്പിലാണ് ഈ വിവരങ്ങള്‍.

🙏ലോക്സഭ തെരഞ്ഞെടുപ്പിനു കേരളത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 2,70,99,326 വോട്ടര്‍മാര്‍. 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. 3,75,000 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്.

🙏ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം വിവാദമാവുകയും ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍, ഇനി താനൊരു തീരുമാനവും എടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.

🙏എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്കു ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികളില്‍നിന്നു പത്തു രൂപവീതം പിരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നാലു ലക്ഷം വിദ്യാര്‍ത്ഥികളില്‍നിന്ന് 40 ലക്ഷം രൂപ ഇങ്ങനെ സമാഹരിക്കും. എസ്സി – എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല.

🙏മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ പ്രസീത അഴീക്കോട് ഫണ്ട് പിരിച്ചു തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി സി.കെ ജാനുവും ഗീതാനന്ദനും. മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയെന്ന് ഇരുവരും ആരോപിച്ചു.

🇳🇪 ദേശീയം 🇳🇪

🙏ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പകളും തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കാനാവില്ലെന്ന് നിയമ കമ്മീഷന്‍. പകരം ഒരേ വര്‍ഷം എല്ലാ വോട്ടെടുപ്പും പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശ കമ്മീഷന്‍ നല്കിയേക്കും. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടര്‍പട്ടിക എന്ന ശുപാര്‍ശയും നല്‍കും.

🙏കോയമ്പത്തൂരില്‍ നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ മറ്റൊരാളെ ഏല്‍പിച്ച് ഇറങ്ങിപ്പോയത്. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞിനെ തേടിയെത്തിയ തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കുഞ്ഞിനെ ഏറ്റുവാങ്ങി.

🙏രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസാമിന്റെ തലസ്ഥാന നഗരമായ ഗോഹട്ടിയിലേക്കു പ്രവേശിക്കുന്നതിനു മുമ്പേ പോലീസ് തടഞ്ഞു. പോലീസിന്റെ ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയതോടെ പോലീസ് ലാത്തിച്ചാര്‍ജു നടത്തി.

🙏യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ ആഗോള റെക്കോര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനല്‍. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം ഒരു കോടി 90 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

🙏മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന് നോട്ടീസയച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകള്‍ മൂന്നിലൊന്നാക്കി വെട്ടിക്കുറയ്ക്കുമെന്നു കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രി പ്രഖ്യാപിച്ചു.

🙏യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി വ്യോമാക്രമണങ്ങള്‍ നടത്തി. എട്ടു കേന്ദ്രങ്ങളാണു തകര്‍ത്തത്. ചെങ്കടലില്‍ ചരക്കു കപ്പലുകളെ ആക്രമിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരേയാണ് ആക്രമണം.

🙏പറന്നുയരാന്‍ തയ്യാറായ വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് കണ്ട വിമാനത്തിലെ യാത്രക്കാരന്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് റദ്ദാക്കി.

🏏 കായികം🏏

🙏ഇന്ത്യാ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദ്രാബാദിൽ തുടക്കം. കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Advertisement