കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി പാലക്കാട്ടെ ഏജന്റ് വിറ്റ XC 224091 എന്ന നമ്പറിലുള്ള ടിക്കറ്റിന്. ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി. ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചത്.
തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയില്‍ വില്‍പന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകള്‍ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്. നികുതി കഴിഞ്ഞുള്ള തുക സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക.