തിരഞ്ഞെടുപ്പ്, സീറ്റ് വിഭജനം, യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ

Advertisement

തിരുവനന്തപുരം.ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ച ചെയ്യാൻ യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ.
തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർക്ക് തന്നെയാണ് പരിഗണന നൽകുകയെന്ന് വിശ്വസിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു. അതിനിടെ തൃശൂരിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന പ്രസ്താപന തിരുത്തി ടി എൻ പ്രതാപൻ എം പി രംഗത്ത് വന്നു.

ബൂത്ത്‌ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ നേരത്തെ കെപിസിസി നേതൃത്വം നിർദ്ദേശം. നൽകിയിരുന്നു.പിന്നാലെയാണ് ഉഭയകക്ഷി ചർച്ചയിലേക്ക് നടക്കുന്നത്.പ്രതിപക്ഷ നേതാവ്,യുഡിഎഫ് കൺവീനർ എന്നിവരാകും ചർച്ച നടത്തുക. അതിനിടെ നേതാക്കളും തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതികരണങ്ങളുമായി രംഗത്തെത്തി.സിറ്റിംഗ് എംപിമാരെ സംബന്ധിച്ച് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ സീറ്റ് വേണമെന്ന നിലപാട് മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിനുണ്ടെങ്കിലും ആദ്യ റൗണ്ട് ചർച്ചയ്ക്ക് ശേഷം മാത്രമേ പാർട്ടിയുടെ കാര്യങ്ങൾ പറയാൻ കഴിയുവെന്ന് പി കെ കുഞ്ഞാലികുട്ടി പറയുന്നു.

ഉഭയകക്ഷി ചർച്ചയിൽ കോട്ടയം സീറ്റ് ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
അതേ സമയം തൃശൂരിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന പ്രസ്താവന തിരുത്തി ടിഎൻ പ്രതാപൻ എംപി രംഗത്തെത്തി. എൽഡിഎഫും യു ഡി എഫും തമ്മിലാണ് മത്സരം.വോട്ട് ഷെയറിൽ അടക്കം അത് വ്യക്തമാണെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

Advertisement