റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ

Advertisement

തിരുവനന്തപുരം .റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്. പിണക്കം മറന്നു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നിൽ പങ്കെടുക്കുമെന്നാണു സൂചന. ‘അറ്റ് ഹോം എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്

Advertisement