പെൻഷൻ മുടങ്ങി ഭിന്നശേഷി വിഭാഗക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവം, ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Advertisement

കോഴിക്കോട്. ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ജോസഫിൻ്റെ മൃതദേഹവുമായി കളക്ട്രേറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ജോസഫിന് പെൻഷൻ മുടങ്ങിയോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി മന്ത്രി ആർ ബിന്ദു പറഞ്ഞു.

ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.
കേന്ദ്രസർക്കാർ,സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, സർക്കാരാണ് മരണത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹവുമായി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

ജോസഫിൻറെ ആത്മഹത്യയിൽ സർക്കാർ മറുപടി പറയണമെന്ന് എംകെ രാഘവൻ എംപി. ജോസഫിന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പെൻഷൻ ഒരു ഗഡു നൽകിയിരുന്നെന്നും ഇത് ജോസഫിന് ലഭിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ആർ ബിന്ദു.

അതിനിടെ കള്കടറുടെ ചേംബർ ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചക്കിട്ടപ്പാറ മുതുകാടിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച ജോസഫിൻ്റെ മൃതദേഹം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു

Advertisement