തിരുവനന്തപുരം.അഴിമതിയുടെ കാര്യത്തിൽ ആരുടെ മുന്നിലും തല കുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവർക്കും അത് പോലെ പറയാനാകണം. പണത്തിന് പിന്നാലെ പോയാൽ മനസമാധാനം തകരുമെന്നും ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കവടിയാറിൽ റവന്യൂവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷമായ താക്കീത്..നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ അധഃപതിക്കരുതെന്ന് മുഖ്യമന്ത്രി…
ഒരു തരത്തിലുള്ള കമ്മീഷൻ്റെയും ഏർപ്പാട് ഉള്ള സംസ്ഥാനമല്ല കേരളം. അഴിമതിയുടെ കാര്യത്തിൽ ആരുടെ മുന്നിലും തല കുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.മറ്റുള്ളവർക്കും അത് പോലെ പറയാനാകണം. പണത്തിന് പിന്നാലെ പോയാൽ മനസമാധാനം തകരുമെന്നും മുഖ്യമന്ത്രി..
പട്ടയ വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. ഭൂരഹിതർക്ക് ഭൂമി നൽകി ഭൂമിയുടെ ഉടമകളാക്കും.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്നും യൂണിക് തണ്ടപ്പേർ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.