യൂത്ത് കോൺഗ്രസ് ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Advertisement

ആലപ്പുഴ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസിന് നേരെ വടിയും കല്ലുമറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്പി ഓഫീസിന് സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു
തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഉദ്ഘാടകനായ സിആര്‍ മഹേഷ് എം എൽ എയും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും, വൈസ് പ്രസിഡന്റ് അബിൻ വർക്കിയും പ്രസംഗിച്ച ശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ചിലർ ബാരിക്കേഡിനു മുകളിൽ കയറി. ചില പ്രവർത്തകർ വടിയും കല്ലും പൊലിസിനു നേരെ എറിഞ്ഞു. തുർന്നാണ് ജലപീരങ്കി പ്രയോഗിച്ചത്.മടങ്ങിപ്പോയ ചില പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റമുണ്ടായി.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്,