കൊച്ചി നഗരത്തിലെ രാത്രികാല പരിശോധനയിൽ സാമൂഹ്യവിരുദ്ധര്‍ കൂട്ടത്തോടെ പിടിയില്‍

Advertisement

കൊച്ചി. നഗരത്തിലെ രാത്രികാല പരിശോധനയിൽ സാമൂഹ്യവിരുദ്ധരെ കൂട്ടത്തോടെ പിടികൂടി പോലീസ്. 24 മണിക്കൂറിനുള്ളിൽ 114 പേരെയാണ് പിടികൂടിയത്. പ്രതികളിൽ പലരും പിടിയിലായത് മറ്റു ജില്ലകളിൽ നിന്നാണ്. വധശ്രമം ഉൾപ്പടെയുള്ള ക്രിമനൽ കേസ് പ്രതികളാണ് പിടിയിലാവരിൽ കൂടുതലും. പ്രതികളെ പിടികൂടാൻ സൈബർ സിലിണ്ടർ സഹായവും പോലീസ് തേടിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചി നഗരത്തിൽ പരിശോധനകൾ കൂടുതൽ കർശനമാകും എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ പറഞ്ഞു