ബിനീഷ്കോടിയേരിയെ ഇഡി ചോദ്യം ചെയ്തു

Advertisement

കൊച്ചി. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട കേസിൽ ആണ് ചോദ്യംചെയ്യൽ. സാമ്പത്തില ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഇ.ഡി ആവശ്യപ്പെട്ടതായും സൂചന.

ഇ.ഡി ആവശ്യപ്പെട്ടത് അനുസരിച്ച് രാവിലെ 11 മണിയോടെയാണ് അഭിഭാഷകനൊപ്പം ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും ഇ. ഡി പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന് കഴിഞ്ഞയാഴ്ച ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
സാമ്പത്തിക ഇപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ
2020 ബിനീഷിനെതിരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Advertisement