വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്

Advertisement

ഇടുക്കി. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ് എടുത്ത് പോലീസ്.
പ്രതിയായ അർജുൻറെ ബന്ധുവായ പാൽരാജ് എന്ന് വിളിക്കുന്ന ബാബു വിന്റെ പരാതിയിൽ പീരുമേട് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ്. കുട്ടിയുടെ പിതാവ് കയ്യേറ്റം ചെയ്തെന്നാണ് പാൽരാജിൻറെ പരാതി.
ഈ മാസം ആറിന് നടന്ന ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തി പരുക്കേൽപ്പിച്ചതിന് പാൽരാജിന് എതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു.

Advertisement