വാർത്താ നോട്ടം

Advertisement

വാർത്താ നോട്ടം

2024 ജനുവരി 25 വ്യാഴം

BREAKING NEWS

👉ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത (48) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
ഡ്രൈവറും സുരക്ഷാ ജീവനക്കാരനും മരിച്ചു.
പുലർച്ചെ രണ്ടിന് കൊളംബോ എക്സ്പ്രസ് വേയിലായിരുന്നു അപകടം.

👉തമിഴ്നാട്ടിൽ ന്യൂസ് 7 ചാനൽ തിരുപ്പൂർ റിപ്പോർട്ടർ നേശപ്രഭുവിന് വെട്ടേറ്റു. ഇദ്ദേഹത്തെ കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.

👉 6 തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്സിംങ് ഇതിഹാസം എം സി മേരി കോം ബോക്സിങ്ങിൽ നിന്ന്
വിരമിച്ചു.

👉 നിയമസഭാ സമ്മേളനം ഇന്ന് ചേരാനിരിക്കെ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്ന് മന്ത്രി പി. രാജീവിൻ്റെ വിമർശനം; എണ്ണി എണ്ണി മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റ മറുപടി.

🌴 കേരളീയം 🌴

🙏 ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഫെബ്രുവരി അഞ്ചിന് ബജറ്റ് അവതരിപ്പിക്കും.

🙏മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

🙏ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

🙏സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 27 ന് അവധി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നായി 1,34,540 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.

🙏എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27 ന് കാസര്‍ഗോഡുനിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലുമാണു പദയാത്ര. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര ഫെബ്രുവരി 27 ന് പാലക്കാട് സമാപിക്കും.

🙏ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

🙏തന്റെ കാറില്‍ ഇടിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടിക്കണമെന്നാണ് മോഹമെങ്കില്‍ താന്‍ കാറിനു പുറത്തിറങ്ങാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

🙏പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇന്നു കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അറിയിച്ചു.

🙏തനിക്കെതിരായ കേസിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റിനോടു ചോദിക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തശേഷം രാത്രി എട്ടു മണിയോടെ പുറത്തിറങ്ങിയപ്പോഴാണ് പ്രതികരണം.

🙏വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധുവായ പാല്‍രാജിനെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

🙏ദേശീയ പാതയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള റോഡ് അടച്ചു. റോഡു പണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.

🙏കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലെ പദവികളെല്ലാം രാജിവച്ചു. അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് രാജി.

🙏’ഓപ്പറേഷന്‍ ജാഗ്രത’ പരിശോധനയില്‍ കൊച്ചി പൊലീസ് 114 ക്രിമിനലുകളെ പിടികൂടി. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായത്. 194 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

🙏മാതാ അമൃതാനന്ദമയി മഠം ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഊട്ടോളി രാമന്‍ ആനയെ സംരക്ഷിക്കാന്‍ തൃശൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിക്ക് സുപ്രീം കോടതിയുടെ അനുമതി. കോടതി തീര്‍പ്പു കല്‍പിക്കുന്നതുവരെ ആനയെ കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്.

🙏നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ സംഘര്‍ഷമുണ്ടാക്കിയതിന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അറസ്റ്റ് ചെയ്യുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

🙏അയോധ്യ രാമക്ഷേത്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിമാര്‍ മാര്‍ച്ചുവരെയെങ്കിലും രാമക്ഷേത്രം സന്ദര്‍ശിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടു ദിവസവും മൂന്നു ലക്ഷത്തോളം പേര്‍ വീതമാണ് ക്ഷേത്രം സന്ദര്‍ശിച്ചത്.

🙏ലോക്സഭാ തെരഞ്ഞെടുപ്പിന് പഞ്ചാബില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. 42 സീറ്റുകളിലും മല്‍സരിക്കുമെന്നാണു പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ മുന്നണിക്കു തിരിച്ചടിയാകുന്ന പ്രഖ്യാപനം.

🙏കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്ത തമിഴ്‌നാട് പൊലീസിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു.

🙏എഴുപത്തഞ്ചാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും പ്രകടനം കാഴ്ചവയ്ക്കും. ഫ്രാന്‍സില്‍ നിന്ന് 130 അംഗ സൈനികസംഘമാണ് കര്‍ത്തവ്യപഥില്‍ പരേഡിനായി നിരക്കുക.

🙏പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന മമതയുടെ തലയിടിക്കുകയായിരുന്നു.

🙏മുംബൈയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ പ്രദേശത്ത് ബുള്‍ഡോസറുകളുമായി സര്‍ക്കാരിന്റെ ഇടിച്ചുനിരത്തല്‍. മുംബൈയിലെ മീരാ റോഡ് പ്രാന്തപ്രദേശത്തെ കെട്ടിടങ്ങള്‍ നഗരസഭ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

🙏പീഡനക്കൊലക്ക് ഇരയായ ബാലികയുടെ പേര് വെളിപെടുത്തിയ കുറിപ്പ് കൈയോടെ പിന്‍വലിച്ചിരുന്നെന്നു ഡല്‍ഹി ഹൈക്കോടതിക്കു രാഹുല്‍ഗാന്ധിയുടെ വിശദീകരണം.

🙏കന്യാകുമാരിയില്‍ മുന്‍ പള്ളിക്കമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പള്ളി വികാരി റോബിന്‍സണ്‍ കീഴടങ്ങി. സേവ്യര്‍കുമാറിനെ തേപ്പുപെട്ടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനു വികാരി അടക്കം 13 പേര്‍ക്കെതിരേയാണു കേസ്.

🇦🇺 അന്തർദേശീയം 🇦🇽

🙏യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യ തടവുകാരാക്കിയ യുക്രൈന്‍ സൈനികരാണെന്നാണ് വിവരം.

🙏സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

⚽ കായികം🏏

🙏ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായിരുന്ന ഇന്ത്യയുടെ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെയുള്ളവര്‍ മാത്രമേ മത്സരിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് 40 വയസ് പൂര്‍ത്തിയാക്കിയ മേരികോം വിരമിച്ചത്.

Advertisement