പാലാ.എയർപോഡ് വിവാദത്തിൽ പാലായിൽ ഇടത് മുന്നണിക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു . സി പി എം കൗൺസിലർക്കെതിരെ കൂടുതൽ തെളിവുകൾ കേരള കോൺഗ്രസ് എം കൗൺസിലർമാർ പുറത്തുവിട്ടു . എയർപോഡിൻ്റെ ലെക്കേഷൻ സി പി എം കൗൺസിലറുടെ വീട്ടിൽ കാണിക്കുന്ന തെളിവുകളാണ് പുറത്ത് വിട്ടിരിക്കുന്നത് . എന്നാൽ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് സിപിഎം കൗൺസിലർ പറയുന്നത്.
കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ കാണാതായ എയർപോർഡ് സി പി എം കൗൺസിലർ എടുത്തുവെന്ന് ഇന്നലെ പറഞ്ഞതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. തന്നെ രാഷ്ട്രീയമായി തകർക്കാനുള്ള നീക്കമാണിതെന്ന് സി പി എം കൗൺസിലർ പറഞ്ഞതോടെയാണ് കൂടുതൽ തെളിവുകൾ കേരള കോൺഗ്രസ് എം കൗൺസിലർമാർ പുറത്ത് വിട്ടത് . കാണാതായ എയർപോഡിൻ്റെ ലൊക്ഷേൻ സി പി എം കൗൺസിലറുടെ വീട്ടിൽ കാണിക്കുന്നതിൻ്റെ തെളിവുകളാണ് ഇത്. എയർപോഡ് കാണാതായ തിൻ്റെ തൊട്ടടുത്ത ദിവസങ്ങളിലെ ലൊക്ഷേ നാണിത്.
എന്നാൽ ഇതി കൃത്രിമമായി നിർമ്മിച്ച തെളിവാണെന്നാണ് സി പി എം കൗൺസിലർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എയർപോഡ് ലൊക്ഷേൻ കേരള കോൺഗ്രസ് കൗൺസിലർമാരുടെ വീടിനടുത്ത് കാണിച്ചിട്ടുണ്ടെന്നാണ് ബിനു പുളിക്കണ്ടം പറയുന്നത് .
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇടത് മുന്നണിയിലെ രണ്ട് കൗൺസിലർമാർ തമ്മിലുള്ള തർക്കമാണെങ്കിലും വിവാദത്തിന് ഇതോടെ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. ഇരു പാർട്ടികളും തമ്മിൽ പാലായിൽ മുൻപ് ഉണ്ടായിരുന്ന ശത്രുത കൂടുതൽ രൂക്ഷമായിരിക്കുകയാണ് .