ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവനോളം കവർന്നു

Advertisement

ജ്വല്ലറിയുടെ ഭിത്തി തുരന്നശേഷം ലോക്കർ പൊളിച്ച് കള്ളൻമാർ 50 പവനോളം കവർന്നു. കോഴിക്കോട് താമരശ്ശേരിയിൽ ഡിവൈഎസ്പി ഓഫീസിന് സമീപമുളള ‘റന’ ഗോൾഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്.  സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങിയ കവർച്ചാ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
കൊടുവള്ളി സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ള റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാർ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
ജ്വല്ലറിയിൽ നിന്നും 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നതായാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Advertisement