വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍
വിക്ടിം അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Advertisement

കൊച്ചി.വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍
വിക്ടിം അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കുഞ്ഞിൻ്റെ അച്ഛനാണ് അപ്പീൽ ഫയൽ ചെയ്തത്.
പ്രതിക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ സര്‍ക്കാരും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 29ന് കേസ് ഹൈക്കോടതി പരിഗണിക്കും.2021 ജൂൺ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം നടന്ന് 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രവും സമർപ്പിച്ചെങ്കിലും രണ്ട് വർഷത്തിനു ശേഷം വന്ന വിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിയായ അര്‍ജുനെ കോടതി വെറുതേവിട്ടത്. വിധിക്കെതിരെ വന്‍പ്രതിഷേധമായിരുന്നു ഇടുക്കിയില്‍ നടന്നത്.