തിരുവനന്തപുരം. എതിർ മുന്നണിക്കാർ പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ എം മാണിക്ക് സ്വന്തം മുന്നണിയിൽ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ… കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്ത്
സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി . ബാർകോഴക്കേസിൽ തന്നെ പെടുത്താൻ രമേശ് ചെന്നിത്തല അടക്കമുള്ളവർ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയിൽ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത് എന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു
ബാർ കോഴ കേസിൽ
തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ എം മാണി ആരോപിക്കുന്നത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചു. .താൻ അതിനു വില കൽപ്പിച്ചില്ല..ഇതോടെ തനിക്കെതിരായ ഒരു വടിയായി ബാർകോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു..’ഇത്തിരി വെള്ളം കുടിക്കട്ടെ,ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസ്സിൽ കണ്ടിരിക്കാം എന്നാണ് കെ എം മാണി ആത്മകഥയിൽ
പറയുന്നത്. ഇതുൾപ്പടെ ഉയർത്തിയാണ് മുഖ്യമന്ത്രിയുടെ വിമർശനം
വസ്തുതകൾ പറയുന്ന ആത്മകഥയിൽ മാണിസാർ ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ജോസ് കെ മാണി
എന്നാൽ പുസ്തകത്തിലെ വിമർശനത്തെ
തള്ളി രമേശ് ചെന്നിത്തല രംഗത്ത് വന്നു
രാഷ്ട്രീയത്തിലറങ്ങാൻ കെ
എം മാണി തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ലേകായുക്ത ജസ്റ്റിസ് സിറിയക് ജേസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കൻമാരെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.. യുഡിഎഫിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് ക്ഷണം