ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസിന് എൻഒസി നിരസിച്ച് ജില്ലാ കളക്ടർ

Advertisement

ഇടുക്കി. ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസിന് എൻഒസി നിരസിച്ച് ജില്ലാ കളക്ടർ. നിർമ്മാണം ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിൽ.




നേരത്തെ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നടത്തിയ പാർട്ടി ഓഫിസ് നിർമാണം ഹൈകോടതി ഇടപെട്ടാണ് തടഞ്ഞത്. വിലക്ക് നിലനിൽക്കേ അന്ന് രാത്രി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്തിന് സി പി എം ജില്ല സെക്രട്ടറിയ്ക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തുടർ നിർമാണത്തിനായി NOC ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരിശോധന നടത്തി നടപടി സ്വീകരിക്കാൻ കോടതി ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി.

നിർമാണം നിരോധനം
നിലനിൽക്കുന്ന വില്ലേജാണ്
ശാന്തൻപാറ. റവന്യു വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗാർഹിക ഇതര നിർമാണമാണ് പാർട്ടി ഓഫിസ് എന്ന് കണ്ടെത്തി. ഒപ്പം 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്നാണ് NOC നിഷേധിച്ചത്. ഒരുവശത്ത് മാത്യു കുഴൽ നാടടന്റെ കയ്യേറ്റം ഉയർത്തിക്കാട്ടുന്ന സിപിഐമ്മിന് തിരിച്ചടിയാണ്
റവന്യു വകുപ്പിന്റെ കണ്ടെത്തൽ.