തിരുവനന്തപുരം .ഇന്ത്യയെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്താൻ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിനാശംസയിലാണ് മാനവികതയെ ഉയർത്തിപ്പിടിക്കണം എന്ന സന്ദേശം. ഭാരതീയതയുടെ അന്തസത്ത ഉൾക്കൊണ്ട് ജനാധിപത്യ മൂല്യങ്ങൾ പാലിച്ച് ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരുമയോടെ പ്രവർത്തിക്കണമെന്ന് ഗവർണറും ആശംസിച്ചു.
ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തണമെണം.
അതിനായുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭാരതീയതയുടെ അന്തസത്ത ഉൾക്കൊണ്ടും ജനാധിപത്യമൂല്യങ്ങൾ പാലിച്ചും. വികസിതഭാരതം ഉൾപ്പടെയുള്ള ദേശീയലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരുമയോടെ പ്രവർത്തിക്കാമെന്ന് ഗവർണറുടെ റിപ്പബ്ലിക് ദിനാശംസ. തൊട്ടുകൂടായ്മയ്ക്കും ജാതി മതലിംഗ വിവേചനങ്ങൾക്കുമെതിരെ വ്യക്തമായ നിലപാടുകൾ ഉറപ്പിക്കാനുള്ള സാമൂഹികാവബോധമാണ് ഭരണഘടനയുടെ കാതലെന്നു സ്പീക്കർ എൻ ഷംസീർ ആശംസ സന്ദേശത്തിൽ കുറിച്ചു. വർഗീയത വളർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.
.
Home News Breaking News ഇന്ത്യയെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്താൻ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി