വയനാട് . പുൽപ്പള്ളിയിൽ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയില്‍ വീട്ടിൽ ശിവദാസ്, ഭാര്യ സരസു എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുൽപ്പള്ളി പോലീസും, കെ.എസ്.ഇ.ബി.യും അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് അപകടം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.
ദമ്പതികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിലെ പ്ലഗില്‍ നിന്നും കുത്തിയെടുത്ത വൈദ്യുതി നേരെ ഇരുമ്പ് വേലിയിലേക്ക് കടത്തിവിടുകയായിരുന്നു. ഇത് ഓഫ് ചെയ്യാന്‍ വിട്ടു പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ കെഎസ്ഇബി യും അന്വേഷണം തുടങ്ങി
Home News Breaking News കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം