മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഓർമ്മപെരുന്നാൾ ഇന്ന് സമാപിക്കും

Advertisement


ശാസ്താംകോട്ട . മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഓർമ്മപെരുന്നാൾ ഇന്ന് സമാപിക്കും.

ഇന്ന് രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലി ക്കാ ബാവായുടെ പ്രധാന കാർമി കത്വത്തിൽ മൂന്നിന്മേൽ കുർ ബാന, ശ്ലൈഹിക വാഴ് വ്.

തുടർന്ന് ഓർത്തഡോക്സ് സഭ മുൻ മാനേജിങ് കമ്മിറ്റിയംഗം ഡോ.വർഗീസ് പേരയിൽ മാ ത്യൂസ് ദ്വിതീയൻ ബാവയെ കുറി ച്ച് എഡിറ്റ് ചെയ്ത‌ “സ്നേഹത്തി ന്റെ മന്ദഹാസം” എന്ന പുസ്തകം കാതോലിക്കാ ബാവ അസോസി യേഷൻ സെക്രട്ടറി ബിജു ഉമ്മനു നൽകി പ്രകാശനം ചെയ്യും.

നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാ പിക്കും.

ഇന്നലെ കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും വിവിധ പള്ളികളിൽ നിന്നും വന്ന തീർത്ഥാടകർക്ക് സ്വീകരണം നൽകി.തുമ്പമൺ ഭദ്രാസനാധിപൻ
ഡോ. എബ്രഹാം മാർ സെറാഫിം അനുസ്മരണ സന്ദേശം നൽകി.തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് പുതിയ വഴിയിൽ കൂടി കുരിശിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പഴയ വഴിയിൽ കൂടി പള്ളിയിൽ എത്തി.തുടർന്ന്
ശ്ശൈഹീക വാഴ്വ്വ് നടത്തി.

സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടകരാണ് ശുദ്ധജലതടാകതീരത്തെ വിശുദ്ധൻ്റെ കബറിലേക്ക് എത്തുന്നത്.

Advertisement