വാർത്താ നോട്ടം
2024 ജനുവരി 26 വെള്ളി
🇳🇪 ഇന്ന് 75-ാം റിപ്പബ്ലിക്ക് ദിനം. ഏവർക്കും ‘ ന്യൂസ് അറ്റ് നെറ്റി‘ ൻ്റെ റിപ്പബ്ലിക്ക് ദിന ആശംസകൾ 🇳🇪
BREAKING NEWS
👉 എഴുപത്തിയഞ്ചാം റിപ്പബ്ളിക്ക് ദിനം ആഘോഷിച്ച് രാജ്യം. തലസ്ഥാനം കനത്ത സുരക്ഷയിൽ.
👉തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണ്ണർ ഗാഡ്ഓഫ് ഓണർ സ്വീകരിച്ച് ദേശീയ പതാക ഉയർത്തി.മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു.
👉റിപ്പബ്ലിക്ക് ദിനം:ഗവർണ്ണറുടെ ഹോം അറ്റ് വിരുന്ന് ഇന്ന് വൈകിട്ട് 6ന്
🌴 കേരളീയം 🌴
🙏നിയമസഭയില്‍ അത്യന്തം നാടകീയവും അത്യപൂര്‍വവുമായ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമേ വായിക്കുന്നുള്ളൂവെന്നും പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഒരു മിനിറ്റ് 24 സെക്കന്‍ഡു മാത്രമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
🙏സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് നിയമസഭയിലെ ഗവര്‍ണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമൊന്നുമില്ല.
🙏ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുപോലൊരു നാണക്കേട് ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലെന്നും സുരേന്ദ്രന്‍.
🙏കേരളത്തിലെ രണ്ടു പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലും 11 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍.
🙏മസാല ബോണ്ട് ഇറക്കിയതിലൂടെ വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചോയെന്ന് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സിനു കിഫ്ബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. അന്വേഷണം തടസപ്പെടുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
🙏പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിയത് മാധ്യമപ്രവര്‍ത്തകനാണെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്. രണ്ടു കൈകള്‍ക്കും ശേഷി ഇല്ലാത്ത ജോസഫിന് സ്വന്തം നിലയില്‍ എഴുതാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.
🙏അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസം നടന്നു. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്.
🙏ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മ്മാണമെന്നതിനാലാണ് അപേക്ഷ നിരസിച്ചത്.
🙏നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുന്നു. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെടും.
🙏മസാല ബോണ്ട് നിയമപരമാണെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. എന്‍ഫോഴ്സ്മെന്റ് ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്തു നിയമലംഘനമാണ് കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു.
🙏ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറില്‍ തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.
🇳🇪 ദേശീയം 🇳🇪
🙏തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയും സ്വര്‍ണവും അടക്കമുള്ള അനധികൃതസമ്പാദ്യം. തെലങ്കാന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലെ റെയ്ഡിലാണ് നൂറ് കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്.
🙏പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശത്തിന് ആളുകളെ എത്തിക്കാന്‍ നല്‍കിയ പണത്തില്‍നിന്നുള്ള വിഹിതത്തെക്കുറിച്ചു ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടിലെത്തി തര്‍ക്കിച്ച ബിജെപി നേതാവിനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. ബിജെപി കായിക വിഭാഗം അധ്യക്ഷന്‍ അമര്‍ പ്രസാദ് റെഡ്ഡിക്കെതിരെയാണു കേസ്.
🙏അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞെന്ന് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റര്‍ക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
🙏ഇസ്രയേലില്‍ ആഭ്യന്തര പ്രതിഷേധം. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകളുടെ നേതൃത്വത്തിലാണു പ്രതിഷേധം. രാജ്യത്തെ പ്രധാന ഹൈവേകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
🏏 കായികം🏏
🙏അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് ഹൈദരാബാദില്‍ തുടക്കം. ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246 ന് പുറത്ത്. 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് മാന്യമായ സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജയും രവിചന്ദര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതമെടുത്തു.