വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജിൽ 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

Advertisement

കൊച്ചി .വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജിൽ 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്‌യു , ഫ്രട്ടേണിറ്റി പ്രവർത്തകരായ 13 പേരെയും , എട്ട് എസ്എഫ്ഐ പ്രവർത്തകരെയുമാണ് സസ്പെൻഡ് ചെയ്തത്.സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വരുന്നവരെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കരുതെന്നും പ്രിൻസിപ്പൽ ഉത്തരവിറക്കി.



മഹാരാജാസ് കോളേജിൽ കഴിഞ്ഞ ഏതാനും നാളുകളായി നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ ഉൾപ്പെട്ട 21 പേരെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് പ്രവർത്തകരായ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത് പ്രവർത്തകരെ മർദ്ദിച്ച പരാതിയിലാണ് 8 എസ്എഫ്ഐക്കാരെ സസ്പെൻഡ് ചെയ്തത് നടപടിക്ക് വിധേയരായ വിദ്യാർഥികൾ കോളേജ് ക്യാമ്പസിൽ പ്രവേശിക്കുന്നതിനും വിലപേർപ്പെടുത്തിയിട്ടുണ്ട് കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട അധ്യാപകരുടെ സമിതി റിപ്പോർട്ട് സമർപ്പിക്കും വരെയാണ് സസ്പെൻഷന്റെ കാലാവധി. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം സ്ഥിരം പ്രശ്നക്കാരായ വിദ്യാർഥികൾക്കെതിരെ കൂടുതൽ കർശന നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

Advertisement