റേഷൻ കാർഡിൽ കൃത്രിമം കാട്ടി ജോലി നേടിയ കേസിൽ നാല് പേർക്കെതിരെ കേസ്

Advertisement

റേഷൻ കാർഡിൽ കൃത്രിമം കാട്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി നേടിയ കേസിൽ നാല് പേർക്കെതിരെ കേസ്. അടുപ്പുട്ടി സ്വദേശിനി റീന വർഗീസ്, തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ രതീഷ്, വിദ്യ, എടക്കോട് സ്വദേശി വിമൽരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലക്കാരായ മൂവരും തൃശൂരിൽ ജോലി ലഭിക്കുന്നതിനായി ബന്ധുവായ കുന്നംകുളം സ്വദേശിനി റീനയുടെ റേഷൻ കാർഡിൽ പേരും വിലാസവും ചേർത്തു. തുടർന്ന് തലപ്പിള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് ചേർത്ത് താത്കാലിക നിയമനം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Advertisement