പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ നാടകം,ഹൈക്കോടതിയിലെ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Advertisement

കൊച്ചി. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ നാടകം അരങ്ങേറിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍
കോര്‍ട്ട് കീപ്പര്‍ സുധീഷ് പി.എം, അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീഷ്.ടി.എ എന്നിവര്‍ക്കെതിരെയാണ് നടപടി. റിപ്പബ്ളിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രിയെ അതിരുവിട്ട് കടന്നാക്രമിച്ചതായി പരാതി ഉയര്‍ന്നത്. ചീഫ് ജസ്റ്റിസ് ആണ് സത്വരനടപടിയായി ഇരുവരെയും സസ്പെന്‍ഡു ചെയ്തത്. എല്ലാ ചുമതലകളില്‍ നിന്നും നീക്കാനും സര്‍ക്കാരുമായി ബന്ധപ്പെട്ട സാമഗ്രികള്‍ തിരികെ നല്‍കാനും നിര്‍ദ്ദേശ മുണ്ട്.

Advertisement