കോടതി വളപ്പിൽ കരടി

Advertisement

വയനാട്.സുൽത്താൻബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സുൽത്താൻ ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെ നിറുത്തിയിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്.
തുടർന്ന് കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയിരുന്നു. അതേ സമയം കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.