ഡിവിഷൻ ബഞ്ച് ഉത്തരവിനെ മാനിയ്ക്കാതെ എതിർ ഉത്തരവ്, ജഡ്ജിയുടെ നടപടിക്കെതിരെ സുപ്രിംകോടതി

Advertisement

ന്യൂഡെല്‍ഹി. ഡിവിഷൻ ബഞ്ച് ഉത്തരവിനെ മാനിയ്ക്കാതെ എതിർ ഉത്തരവ് പുറപ്പെടുവിച്ച ബംഗാൾ ഹൈക്കോടതി ജഡ്ജിയുടെ നടപടിക്കെതിരെ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശനിയാഴ്ച ആയതിനാൽ പ്രത്യേക സിറ്റിങ്ങിലൂടെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഈ കേസ് ഇന്ന് പരിഗണിക്കുക.ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ യുടെ ഉത്തരവിനെതിരെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

സിബിഐ അന്വേഷണത്തിന് എതിരായിട്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് മറികടന്നാണ് ജസ്റ്റിസ് ഗംഗോ പാധ്യായ ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കൽ കോളേജ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തടഞ്ഞു കൊണ്ടായിരുന്നു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
വിഷയം പരിഗണിച്ച് സുപ്രീംകോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.