വാർത്താ നോട്ടം
2024 ജനുവരി 27 ശനി
BREAKING NEWS
👉സുൽത്താൻ ബത്തേരിയിൽ കണ്ട കരടിയുടെ ദൃശ്യങ്ങൾ പുറത്ത്.
👉ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാക്കാൻ ബിജെപി
👉ബീഹാർ:ഇന്ന് ഉച്ചയ്ക്ക് അടിയന്തിര യോഗം വിളിച്ച് തേജസ്വിയാദവ്
🌴 കേരളീയം 🌴
🙏സംസ്ഥാനത്തെ നദികളില്‍നിന്ന് മാര്‍ച്ച് മാസം മുതല്‍ മണല്‍വാരാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. 17 നദികളില്‍ മണല്‍ നിറഞ്ഞ് നീരൊഴുക്കു തടസപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണല്‍വാരലിന് അനുമതി നല്‍കുന്നത്.
🙏റിപ്പബ്ളിക് ദിനാഘോഷത്തിനു ഹൈക്കോടതി ജീവനക്കാര്‍ പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ട് ഹ്രസ്വനാടകം അവതരിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന് അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
🙏റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കിയ ചായസത്ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. റിപ്പബ്ളിക് ദിന പരിപാടിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മുഖത്തോടു മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്.
🙏ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കാതെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും ഗോവിന്ദന്‍ പറഞ്ഞു.
🙏തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ആറു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. മലപ്പുറം നിലമ്പൂരില്‍ അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്.
🙏മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവ് പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ആഴങ്കല്‍മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണ(35)യെ ആണ് തിരുവനന്തപുരം കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളില്‍ തൂങ്ങി മരിച്ചത്.
🙏വര്‍ക്കലയില്‍ വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ ലഹരി നല്‍കി മയക്കി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച രാംകുമാര്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
🙏ഇടുക്കി വണ്ടന്‍മേട്ട് ഏഴു വയസുകാരിയെ പീഡിപ്പിച്ച മാലി സ്വദേശിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റു ചെയ്തു. എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ് പിടിയിലായത്.
🇳🇪 ദേശീയം 🇳🇪
🙏ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നു വൈകുന്നേരം ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
🙏ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രതിരോധ വ്യാവസായിക മേഖലയില്‍ കൂടുതല്‍ കൈക്കോര്‍ക്കാന്‍ ധാരണയായത്.
🙏ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് മരിച്ചത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നു കോടതി ഉത്തരവിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. വംശഹത്യ തടയാന്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
🙏ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയക്കാണ് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
🙏ദമാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് തുടങ്ങി. ദമാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പര്‍ ഗള്‍ഫ് എക്സ്പ്രസ് എന്ന പേരിലാണ് ഷിപ്പിങ് സര്‍വീസ് ആരംഭിച്ചത്.
🏏 കായികം🏏
🙏ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 246 നെതിരെ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ്.
🙏ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ റഷ്യയുടെ ദാനില്‍ മെദ്വദേവുമായി ഏറ്റുമുട്ടും. നാളെയാണ് ഫൈനല്‍.
🙏ഇന്ന് നടക്കുന്ന വനിതകളുടെ ഫൈനലില്‍ ചൈനയുടെ സെങ് ക്വിന്‍വന്‍ ബെലാറൂസിന്റെ അരിനാ സബലെങ്കയുമായി ഏറ്റുമുട്ടും.