ശബരിമലയ്ക്ക് പോയ തിരുവനന്തപുരം സ്വദേശിയെ കാണാതായിട്ട് 26 ദിവസം

Advertisement

ശബരിമലയ്ക്ക് പോയ തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയെ കാണാതായിട്ട് 26 ദിവസം. കാനനപാതയില്‍ വച്ചാണ്‌ അനിൽ കുമാറിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പോയ അനില്‍കുമാറിനെ അഴുതയില്‍ നിന്ന് കാണാതാവുകയായിരുന്നു. അനില്‍കുമാറും അഞ്ച് സുഹൃത്തുക്കളും കൂടിയാണ് ഡിസംബര്‍ 30ന് ശബരിമലയ്ക്ക് പോയത്. എരുമേലിയില്‍ നിന്ന് കാനനപാത വഴി നടന്ന് പോയ സംഘം അഴുത പുതുശേരി ഭാഗത്തെ ഇടത്താവളത്തില്‍ ഉറങ്ങാന്‍ കിടന്നതാണ്. ഉണര്‍ന്നപ്പോള്‍
അനില്‍കുമാറില്ല.
അനില്‍കുമാര്‍ പതിനാല് തവണ ശബരിമലയ്ക്ക് പോയിട്ടുള്ളതിനാല്‍ വഴിതെറ്റിപ്പോയതാവില്ല. ബി.എം.എസ് പ്രവര്‍ത്തകനായ അനിലിന് നാട്ടില്‍ നിന്നോ വീട്ടില്‍ നിന്നോ ഒളിച്ചോടേണ്ട സാഹചര്യങ്ങളുമില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാണാതായതിന് പിന്നാലെ പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയ സുഹൃത്തുക്കള്‍ പലതവണ എരുമേലിയിലും പരിസരത്തുമെത്തി തിരഞ്ഞിട്ടും പ്രയോജനമില്ല.