കൂട്ടം തെറ്റിയ കുഞ്ഞാടാ, ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തി

Advertisement

പാല. ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തി . ജോസ് കെ മാണി മെമ്പർഷിപ്പ് നൽകി ജോണി നെല്ലൂരിനെ സ്വീകരിച്ചു. ഉചിതമായ സ്ഥാനം നൽകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗത്തിലെ അതൃപ്തരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്ന് ജോണി നെല്ലൂരും വ്യക്തമാക്കി.

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് ജോണി നെല്ലൂർ മാതൃ സംഘടനയായ കേരള കോൺഗ്രസ് മടങ്ങിവന്നത്. ഇന്ന് പാല കരിങ്ങോഴയ്ക്കൽ വീട്ടിൽ എത്തിയ ജോണി നെല്ലൂരിനെ ജോസ് കെ മാണി തന്നെ മെമ്പർഷിപ്പ് നല്കി സ്വീകരിച്ചു

സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്ന് ജോൺ നെല്ലൂർ പറയുമ്പോഴും ഉചിതമായ സ്ഥാനം നല്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി

ജോസഫ് ഗ്രൂപ്പിൽ ഇനിയും അതൃപ്തരുണ്ടെന്നും അവരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും ജോണി നെല്ലൂരും പറഞ്ഞു.

ജോണി നെല്ലൂരിന്റെ കടന്നുവരവ് എൽഡിഎഫിന് ഗുണം ചെയ്യും എന്നാണ് കേരള കോൺഗ്രസ് എം വിലയിരുത്തുന്നത്. യുഡിഎഫ് നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടത് തുടർന്ന് സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കിയെങ്കിലും വിജയിച്ചില്ല .