മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം, നിരത്തുവക്കിലെ സമരം നിര്‍ത്തി ഗവര്‍ണര്‍

Advertisement

നിലമേല്‍(കൊല്ലം). കേരള ഗവര്‍ണര്‍ആരിഫ്മുഹമ്മദ്ഖാന്‍ റോഡുവക്കിലെ പ്രതിഷേധമവസാനിപ്പിച്ച് കൊട്ടാരക്കരയിലേക്ക് തിരിച്ചു.
17 എസ്എഫ്‌ഐപ്രവനര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായ രേഖ കണ്ടശേഷമാണ് ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാഞ്ഞടുത്ത് വാഹനത്തില്‍ അടിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇറങ്ങി റോഡരികില്‍ ഇരുന്നു പ്രതിഷേധിച്ചതോടെ സംഘര്‍ഷാവസ്ഥ തലസ്ഥാനം പിടിച്ചു കുലുക്കി.
കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത പ്രതിഷേധമാണ് ഇന്നു രാവിലെ എംസി റോഡരികിലെ നിലമേലില്‍ കണ്ടത്. പാഞ്ഞടുത്ത എസ്എഫ്‌ഐപ്രവര്‍ത്തകര്‍ കാറില്‍ അടിച്ചതായി ഗവര്‍ണര്‍ പറയുന്നു. കാര്‍ നിര്‍ത്തി നിത്തിലിറങ്ങിയ ഗവര്‍ണര്‍ സമരക്കാര്‍ക്കു നേരെ തിരിഞ്ഞു, പിന്നീട് പൊലീസിനെ കണക്കറ്റ് ശകാരിച്ചു. തുടര്‍ന്നാണ് ഏവരെയും ഞെട്ടി
്ച്ച് റോഡരികില്‍ ഇരുന്നത്. ഡിജിപി നേരിട്ട് ഫോണില്‍ വിളിച്ചിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. എല്ലാ സമരക്കാര്‍ക്കെതിരെയും കേസ് എടുക്കണമെന്നാവളശ്യപ്പെട്ട വര്‍ണര്‍ ഇവര്‍ക്കെതിരെ ചാര്‍ത്തുന്ന വകുപ്പുകളെപ്പറ്റി പരിശോധിക്കാന്‍ ഒരു അഭിഭാഷകനെയും വിളിച്ചുവരുത്തി.മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ എന്ത് കേസാണ് എടുത്തത്.

കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെയും കണ്ടാൽ അറിയാത്ത അഞ്ചുപേർക്കെതിരെയും അടക്കം 17 പേർക്കെതിരെ കേസെടുത്തു. എല്ലാവർക്കും എതിരെ കേസെടുക്കണമെന്ന് ഗവർണർ.എഫ്ഐആറിന്റെ പകർപ്പ് അടിയന്തരമായി എത്തിക്കാൻ പോലീസ് ശ്രമം

പോലീസ് ജീപ്പിൽ രാജകീയമായാണ് അവരെ കൊണ്ടുപോയത്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാൻ ബസ് കൊണ്ടുവരാത്തതിനെതിരെ ഗവർണർ

മാധ്യമങ്ങളെ തടയുന്നതിന് എതിരെ പൊലീസിനെ വിലക്കിയ ഗവര്‍ണര്‍ അതീവഗുരുതര ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്നും പൊലീസ് നിസഹായരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.