നൈട്രജന്‍ ഉപയോഗിച്ച് വധശിക്ഷ,നടുക്കത്തോടെ കാഴ്ചക്കാര്‍

FILE - Alabama's lethal injection chamber at Holman Correctional Facility in Atmore, Ala., is pictured in this Oct. 7, 2002 file photo. Kenneth Smith, 58, is scheduled to be executed Jan. 25, 2024, at a south Alabama prison by nitrogen gas, a method that has never been used to put a person to death. The 11th U.S. Circuit Court of Appeals will hear arguments Friday, Jan. 19, in Smith's bid to stop the execution from going forward. (AP Photo/File)
Advertisement

യുഎസില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയതോടെ അത് എങ്ങനെയായിരുന്നുവെന്ന ആകാംഷ ലോകമാകെയുണ്ട്. വധശിക്ഷ ഏറ്റവും ലഘുവായി നടപ്പാക്കുക എന്നതില്‍ ഗവേഷണം നടത്തുന്നവര്‍ ഇതേപ്പറ്റി ഏറെ താല്‍പര്യത്തോടെയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പുതിയ രീതിയുടെ പ്രതികരണങ്ങള്‍ അവരെ ഞെട്ടിച്ചു. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് വിധേയനായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവായ വൈദികന്‍.
റവ: ജെഫ് ഹുഡാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ജയിലിലെ ജീവനക്കാര്‍ പോലും കരകയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ഇതെന്നാണ് ജെഫ് ഹുഡ് പറഞ്ഞത്. കരയില്‍പ്പിടിച്ചിട്ട മത്സ്യത്തെപ്പോലെ അസ്വസ്ഥത കാണിക്കുകയായിരുന്നു സ്മിത്ത് എന്നും അദ്ദേഹം പറഞ്ഞു.

” അവരുടെ മുഖത്ത് ഞെട്ടലും അമ്ബരപ്പുമുണ്ടായിരുന്നു. വളരെ പെട്ടെന്ന് കഴിയുന്ന വേദനയില്ലാത്ത മരണമായിരിക്കും എന്നാണ് അവരോട് പറഞ്ഞിരുന്നത്. ഏറ്റവും മാനുഷികമായ മാര്‍ഗ്ഗമാണിതെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു,” ജെഫ് ഹുഡ് പറഞ്ഞു.

അതേസമയം സ്മിത്തിന്റെ വധശിക്ഷ കണ്ട ജയില്‍ജീവനക്കാര്‍ ഭയചകിതരായെന്നും ജെഫ് ഹുഡ് പറഞ്ഞു. ജയിലിലെ ജീവനക്കാരുടെ മുഖഭാവവും മറ്റും ആകെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 22 മിനിറ്റിന് ശേഷമാണ് സ്മിത്തിന് മരണം സംഭവിച്ചത്. അലബാമയിലെ ഡബ്ള്യുസി ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.

” ഭയാനകമായ അനുഭവമായിരുന്നു അത്. എന്നെ ഈ രംഗം എന്നും വേട്ടയാടും. സ്മിത്തിന്റെ അവസാന നിമിഷത്തിലെ ചേഷ്ടകള്‍ ഹോളിവുഡ് ചിത്രങ്ങളെ വരെ അനുസ്മരിപ്പിച്ചു,” ജെഫ് ഹുഡ് പറഞ്ഞു. വധശിക്ഷയ്ക്കൊരുക്കിയ മുറി ഒരു സിനിമാ സെറ്റ് ആണെന്ന് വരെ തോന്നിപ്പോകുമെന്നും ഹുഡ് കൂട്ടിച്ചേര്‍ത്തു.

1988ല്‍ ഒരു പാസ്റ്ററുടെ ഭാര്യയായ എലിസബത്ത് സെന്നെറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കെന്നത്ത് യൂജിന്‍ സ്മിത്തിന് വധശിക്ഷ ലഭിച്ചത്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്ക്കെതിരെ ജനരോക്ഷം ഉയരുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സഭ, വൈറ്റ് ഹൗസ് വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

സ്മിത്തിന്റെ വധശിക്ഷാ രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യവകാശ കമ്മിറ്റി അധ്യക്ഷന്‍ വോള്‍ക്കര്‍ ടര്‍ക്ക്, യൂറോപ്യന്‍ യൂണിയന്‍, യുഎസ് സിവില്‍ ലിബര്‍ട്ടീസ് സംഘടന പ്രതിനിധികള്‍ എന്നിവരും രംഗത്തെത്തിയിരുന്നു. ക്രൂരമായ രീതിയാണിതെന്നാണ് ടര്‍ക് അഭിപ്രായപ്പെട്ടത്.

” വധശിക്ഷ അവസാനിപ്പിക്കേണ്ട സമയമായി. 21-ാം നൂറ്റാണ്ടിന് ചേരാത്ത രീതിയാണിത്,” എന്നാണ് ജനീവയിലെ യുഎന്‍ മനുഷ്യവകാശ ഓഫീസ് വക്താവ് രവീണ ഷംദസാനി പറഞ്ഞത്. ”ക്രൂരവും അസാധാരണവുമായ ശിക്ഷയായിപ്പോയി,” എന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവും പറഞ്ഞിരുന്നു.

യുഎസിലെ പല സംസ്ഥാനങ്ങളും മാരകവിഷം കലര്‍ത്തിയ കുത്തിവെപ്പുകള്‍ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ല് അലബാമ, ഒക്ലോഹോമ, മിസ്സിസിപ്പി എന്നീ സംസ്ഥാനങ്ങളില്‍ നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

സ്മിത്തിന്റെ വധശിക്ഷയെ ന്യായീകരിച്ച് അലബാമ അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ”വധശിക്ഷ കൃത്യമായ രീതിയിലാണ് നടപ്പാക്കിയത്. അലബാമയില്‍ ഇനിയും നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കും,” മാര്‍ഷല്‍ പറഞ്ഞു.

Advertisement