മുട്ടുമടക്കാതെ മാനം കാക്കുന്നതിന് ഏതു നിലപാട്, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ ആലോചന തകൃതി

Advertisement

തിരുവനന്തപുരം . മുട്ടുമടക്കാതെ മാനം കാക്കുന്നതിന് ഏതു നിലപാട്, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ സിപിഎം രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ച ആലോചനയിലാണിപ്പോള്‍. ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷകൂടി ഏർപ്പെടുത്തിയതോടെ ജാഗ്രതയോടെ നീങ്ങാൻ സർക്കാരും സിപിഎമ്മും തീരുമാനിച്ചിരിക്കയാണ് . കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത് സംശയാസ്പദമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍..എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്ന റിപ്പോർട്ടിലും ഇത്തവണ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന

സംസ്ഥാനത്തെ ഭരണത്തലവനായ ഗവർണർക്കാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത്. കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് സിപിഐഎമ്മിന്‍റെയും സർക്കാരിന്‍റെയും വിലയിരുത്തല്‍…തെരുവ് പ്രതിഷേധത്തിന് തൊട്ട് പിന്നാലെ കേന്ദ്ര സേന എത്തിയതിനേയും സംശയത്തോടെയാണ് പാർട്ടി നോക്കിക്കാണുന്നത്…വൈകിട്ടോടെ പ്രതിഷേധത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടിയതും ചില നീക്കങ്ങളുടെ ഭാഗമാണെന്ന് സർക്കാർ കരുതുന്നു. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോർട്ടിന്‍മേല്‍ കേന്ദ്രം എന്ത് നടപടിയെടുക്കും എന്നതും സർക്കാർ ഉറ്റ് നോക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് നേരത്തെ പറഞ്ഞിട്ടുള്ള ഗവർണർ ഇത്തവണ കുറച്ച് കൂടി കടുപ്പിച്ച റിപ്പോർട്ടാണ് നല്‍കുകയെന്നാണ് സൂചന…ഇതെല്ലാം മുന്നില് ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.

കൂടുതല്‍ കടുത്ത നടപടികള്‍ വന്നാല്‍ ഇരവാദം ഉയര്‍ത്തിനേരിടാമെന്നും അതിന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉപദേശിച്ചതായാണ് സൂചന.

Advertisement