കോഴിക്കോട്. ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മന്ത്രവാദി അറസ്റ്റിൽ. 16 കാരിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്.
പുതുപ്പാടി ഈങ്ങാപ്പുഴയില്‍ താമസിക്കുന്ന വയനാട് പടിഞ്ഞാറത്തറ സ്വദേശി അന്‍വര്‍ സാദത്താണ് അറസ്റ്റിലായത്.
പഠനത്തിൽ പിറകിലായ കുട്ടിയെ കൗൺസിലിങ്ങിന് എത്തിച്ചപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 45 കാരനെ താമരശ്ശേരി ഡി.വൈ.എസ്.പിയുടെ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. പി പ്രമോദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. ഏഴ് വര്‍ഷത്തോളമായി അന്‍വര്‍ സാദത്ത് ഈങ്ങാപ്പുഴയില്‍ മന്ത്രവാദ ചികിത്സ നടത്തി വരികയാണ്. സിദ്ധിയുണ്ടെന്നും മന്ത്രവാദത്തിലൂടെ എല്ലാ രോഗങ്ങളും മാറ്റിത്തരാമെന്നും പറഞ്ഞ് ഇയാൾ പണം തട്ടിയതായും പരാതിയുണ്ട്.