തിരുവനന്തപുരം . സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി..വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗം … ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന അജണ്ട. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യ ചർച്ചകളും യോഗത്തിൽ ഉണ്ടാവും. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്നിരിക്കുന്ന സാഹചര്യങ്ങളും യോഗം പരിശോധിക്കും. കേരളം ഉള്‍പ്പെടെ രാഷ്ട്രീയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർഥി വിഷയങ്ങളും ചർച്ച ആകും. കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെയുള്ള നിലവിലെ സമരങ്ങളുടെ പുരോഗതിയും വിലയിരുത്തും…ഗവർണർക്കെതിരായ നിലപാടില്‍ വിട്ട് വീഴച വേണ്ടെന്ന് തന്നെയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്രെയും നിലപാട്..കൂടുതല്‍ പ്രക്ഷോഭ പരിപാടികളും യോഗം ചർച്ച ചെയ്യും