കൈക്കൂലിപ്പണം ചാക്കില്‍ ഒളിപ്പിച്ച നിലയില്‍; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Advertisement

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. ഫാറോക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീല്‍ ആണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ് വീട്ടില്‍ വെച്ച് പിടിയിലായത്. വീടിന്റെ അടുക്കള ഭാഗത്തെ ചാക്കില്‍ നിന്നാണ് വിജിലന്‍സ് കൈക്കൂലി പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താല്‍ കൈക്കൂലി പണം ചക്കിലേക്ക് മാറ്റുകയായിരുന്നു.

Advertisement