സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ

Advertisement

കൊച്ചി.
തൊടുപുഴയിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം.


സവാദിനെ ടിജെ ജോസഫ് തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് ഡിഎൻഎ പരിശോധിക്കാനുള്ള എൻഐഎ നീക്കം. പരിശോധനയ്ക്കുള്ള അപേക്ഷ ഉടൻ കോടതിയിൽ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. അതിനാൽ തന്നെ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യമാണ് എൻഐഎക്കു.

കേസിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡിൽ വിട്ടത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കി. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള അന്വേഷണവും എൻ ഐ എ ഊർജിതമാക്കിയിട്ടുണ്ട്.

Advertisement