വാർത്താനോട്ടം

Advertisement

2024 ജനുവരി 29 തിങ്കൾ


BREAKING NEWS

👉പത്തനംതിട്ട ചുരുളിക്കോട് പച്ചക്കറി ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നീലഗിരി സ്വദേശി അഖിലും ആലപ്പുഴ സ്വദേശി അജിത്തുമാണ് മരിച്ചത്.

👉മ്യൂസിക്ക് ഫെസ്റ്റിനിടെ സംഘർഷം;
കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസ്സെടുത്തു




👉 തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കെ സി സി യുടെ നേതൃത്വത്തിൽ ആരംഭിച്ച നീതി യാത്ര മർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



👉കോഴിക്കോട് പേരാബ്ര എരവക്കാട് വാഹനങ്ങൾക്ക് തീ വെച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം.
🌴കേരളീയം🌴

🙏അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം ഡിസംബർ മുതൽ രൂപവരെ വര്‍ധിപ്പിച്ചു. പത്തു വര്‍ഷത്തിലധികം സേവനം ചെയ്തവര്‍ക്ക് ആയിരം രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണു വര്‍ധന. മൊത്തം 60,232 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്.





🙏സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 53 കോടി നല്‍കിയിരുന്നു.



🙏ഗവര്‍ണര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും സംസ്ഥാന പോലീസിന്റെ സുരക്ഷ തുടരും. സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. രാജ്ഭവനു മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചത്.





🙏കരിങ്കൊടി കണ്ടാല്‍ റോഡിലിറങ്ങുന്ന ഗവര്‍ണര്‍ക്ക് ഇനിയങ്ങനെ ചെയ്യണമെങ്കില്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ വി തോമസ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരും.



🙏ഭൂമാഫിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയ എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. തിരുവനന്തപുരം പോത്തന്‍കോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.





🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശുദ്ധ നുണയാണു പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ കാറില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നു നുണ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ തെളിവാണ്.



🙏കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരത്തില്‍നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മമ്മൂട്ടിക്കും ശ്രീകുമാരന്‍ തമ്പിക്കും പദ്മ പുരസ്‌കാരം ഇല്ലാത്തത് എന്തു കൊണ്ടെന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരത്തിന് മാനദണ്ഡം എന്താണ്. 1998 ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിനുശേഷവും അവിടെ തന്നെയാണ്. സതീശന്‍ പറഞ്ഞു.




🙏തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധിക്കും. ഇതിനായി എന്‍ഐഎ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.


🙏കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇരട്ടിയോളം തുക ഹജ്ജ് യാത്രാ നിരക്കായി വാങ്ങുന്ന എയര്‍ ഇന്ത്യ തുക കുറയ്ക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. എയര്‍ ഇന്ത്യയെ ജനങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നും മന്ത്രി ചോദിച്ചു.



🙏കരിപ്പൂരില്‍നിന്ന് ഹജ്ജ് വിമാന യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതു പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടും.


🙏വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.



🙏കര്‍ണാടകയിലെ ബെല്‍ത്തങ്കടിയില്‍ മലപ്പുറം സ്വദേശിയുടെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്നഴ പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്.




🇳🇪 ദേശീയം 🇳🇪



🙏ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.


🙏ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍.



🙏ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെഡിയു ഈ വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കളി ആരംഭിച്ചിട്ടേയുള്ളൂ, ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.



🙏വാരാണസിയിലെ ജ്ഞാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചെന്നും വിഎച്ച്പി പറഞ്ഞു.

🙏തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.





🙏പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തി. ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലാണ് സംഭവം. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി എന്ന ഇരുപത്താറുകാരിയാണ് മരിച്ചത്.


🙏ഡല്‍ഹിയില്‍ കല്‍ക്കാജി മന്ദിറില്‍ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് സംഭവം.





🙏ഭര്‍ത്താവിനു ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്താല്‍ പോലും പ്രതിദിനം 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു.


🇦🇺 അന്തർദേശീയം 🇦🇽


🙏ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്കു പരിക്കേറ്റു. ജോര്‍ദാനിലെ സിറിയന്‍ അതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിറകില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു.




🙏മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നിയമിച്ച നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചതോടെയാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

🙏മോണാലിസ പെയിന്റിംഗിലേക്കു സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസിലെ ലൂവര്‍ മൂസിയത്തിലുള്ള ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണമുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല. പരിസ്ഥിതി പ്രക്ഷോഭകരായ രണ്ടു വനിതകളാണ് സൂപ്പ് ഒഴിച്ചത്. 8000 കോടി രൂപയ്ക്ക് ചിത്രം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്.


🏏 കായികം 🏏

🙏ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം ഈ ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1 -0 ന് മുന്നിലെത്തി.

🙏ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നേരത്തേ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്.



🙏ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ഇറ്റാലിയുടെ യാനിക് സിന്നര്‍ക്ക്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്.