എടവരാട് വാഹനങ്ങൾ വീണ്ടും തീവെച്ച് നശിപ്പിച്ചു

Advertisement

കോഴിക്കോട്. പേരാമ്പ്രക്ക് അടുത്ത് എടവരാട് വാഹനങ്ങൾ വീണ്ടും തീവെച്ച് നശിപ്പിച്ചു. മോഹനൻ്റെ ഓട്ടോയും കൊയിലോത്ത് ഷിബിൻ്റെ ബൈക്കുമാണ് അഗ്നിക്ക് ഇരയാക്കിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രണ്ടു പേരും ഓട്ടോറിക്ഷ തൊഴിലാളികളാണ്. ശബ്ദവും വെളിച്ചവും കണ്ടെത്തിയ നാട്ടുകാരാണ് തീ കെടുത്തിയത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
വീടുകളിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറക്കിയ ശേഷമാണ് തീയിട്ടത്. പ്രദേശത്ത് കഴിഞ്ഞ മാസവും സമാന രീതിയിൽ വാഹനങ്ങൾക്ക് തീ വെച്ചിരുന്നു. പരാതിയിൽ
പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.