ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

Advertisement

യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. പത്തനംതിട്ട വലഞ്ചുഴിയില്‍ ആണ് സംഭവം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ വഴക്കായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രി ഭാര്യവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു.
ഇതിനു പിന്നാലെ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.