ഗാനമേള ട്രൂപ്പിന്റെ വാഹനം പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Advertisement

ഗാനമേള ട്രൂപ്പിന്റെ വാഹനം പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട- കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമായിരുന്നു അപകടം.
കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെയായിരുന്നു അപകടം.
വാനിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറി ഡ്രൈവര്‍ നിലഗീരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം. നീലഗിരിയില്‍ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു ലോറി.