സംഗീത വിരുന്നിനിടെ സംഘർഷം

Advertisement


മലപ്പുറം. പെരിന്തൽമണ്ണയിൽ സംഗീത വിരുന്നിനിടെ സംഘർഷം.
പരിപാടിയുടെ ടിക്കറ്റ് കൗണ്ടറും വേദിയും ഉപകരണങ്ങളും ജനങ്ങൾ തകർത്തു.കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു.


ഗാൽബിസ് ബസാർ എന്ന പേരിൽ മൂന്ന് ദിവസമായി നടന്ന എക്‌സോപോയുടെ മൂന്നാം ദിനമായ ഇന്നലെ ഒരുക്കിയ സംഗീത വിരുന്നിലാണ് സംഘർഷം.
വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സംഗീത വിരുന്ന് 9 മണിയോടെ നിർത്തി.അനിയന്ത്രിതമായ രീതിയിൽ ജനക്കൂട്ടം ഒഴുകി എത്തിയതോടെയാണ് അവസാനിപ്പിച്ചത്.ടിക്കറ്റിന്റെ പണം തിരികെ ആവശ്യപ്പെട്ടു ,സംഘാടകർ നൽകിയിയില്ല,ഇതോടെ ജനം അക്രമാസക്തരായി



സ്റ്റേജ് ,ഉപകരണങ്ങൾ ,വേദി തുടങ്ങിയവ തകർത്തു.പൊലീസ് എത്തിയാണ് ആളുകളെ പിന്തിരിപ്പിച്ചത്.അനുമതി ഇല്ലാതെയാണ് സംഗീത വിരുന്ന് ഒരുക്കിയത്.പെരിന്തൽമണ്ണയിലെ ഏതാനും സംരംഭകരാണ് സംഘാടകർ.കണ്ടാലറിയുന്ന 20 പേർക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു.