കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തീ പിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു

Advertisement

ചെങ്ങന്നൂർ. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് .അപകടത്തെത്തുടർന്ന് ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു. ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ചെങ്ങന്നൂർ സ്വദേശി ഉണ്ണികൃഷ്ണൻ( 52) ന് പരിക്കേറ്റ നിലയിൽ ചെങ്ങന്നുർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊല്ലം തേനീറോഡിൽ പെണ്ണുക്കര കനാൽ ജംഗ്‌ഷനിലെ ചമ്മത്ത് മുക്കിനുള്ള വളവിലായിരുന്നു അപകടം. മാവേലിക്കര ഭാഗത്തു നിന്നും വന്ന കാറും ഫാഷൻ പ്രോ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയെത്തുടർന്ന് ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കാറ് സമീപമുള്ള മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തീപിടുത്തത്തിൽ അടുത്തു നിൽക്കുന്ന തെങ്ങിനും കേടുപാട് പറ്റി. ചെങ്ങന്നുർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് യാത്രക്കാരൻ്റെ കലിന് ഒടിവുണ്ട്.