തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. കേരളത്തിലെ രണ്ട് മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലെന്ന് ആണ് വിവരം. ആറ്റിങ്ങല്‍, തൃശ്ശൂര്‍ മണ്ഢലങ്ങളില്‍ പ്രഖ്യാപനം ആദ്യമുണ്ടാകും. തൃശ്ശൂരില്‍ സുരേഷ്ഗോപിയും, ആറ്റിങ്ങലില്‍ വി.മുരളീധരനും മത്സരിക്കുമെന്ന് ഏതാണ്ട് വ്യക്തമാണ്
തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട , ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെത്തും. കെ.സുരേന്ദ്രന് മത്സരിച്ചേക്കില്ലെന്ന് വിവരം