പി സി ജോർജും ജനപക്ഷവും ബി ജെ പിയിൽ ചേരും

Advertisement

തിരുവനന്തപുരം. ബി ജെ പി യിൽ ചേരാനൊരുങ്ങി പി സി ജോർജും ജനപക്ഷവും നീങ്ങുന്നു. പൂർണ്ണമായും ബിജെപിയോടൊപ്പം ചേരാൻ തീരുമാനിച്ചെന്ന് പി സി ജോർജ്. മെമ്പർഷിപ്പ് എടുത്ത് ചേരണമെന്ന്
സംസാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി. നരേന്ദ്ര മോദിക്ക് പിന്തുണ നല്കുന്നതാണ് ശരിയെന്ന് പ്രവർത്തകർ പറഞ്ഞു.

ബിജെപി യിൽ ചേരാനുള്ള തീരുമാനം പാർട്ടിയിൽ ഒറ്റക്കെട്ടായി എടുത്തത് ആണെന്ന് ജോര്‍ജജ് പറയുന്നു. പാർട്ടി നിയോഗിച്ച കമ്മീഷനും ബിജെപിയിൽ ചേരണമെന്ന് റിപ്പോർട്ട് നല്കി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. അവർ ഇനി തീരുമാനം അറിയിക്കണം . ലോക്സഭ സീറ്റിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ബി ജെ പിയാണ് എന്നും ജോർജ്ജ് പറയുന്നു. ഡൽഹിയിൽ ബിജെപി നേതാക്കളെ കാണുന്നുണ്ട്. വിവാദപുരുഷനെങ്കിലും എപ്പോഴും ധീരമായ നിലപാടുകളിലൂടെ സ്രദ്ധേയനായിരുന്ന പിസി ജോര്‍ജ്ജും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍ വിഭാഗവും ബിജെേപിക്ക് മുതല്‍കൂട്ടാകുമെന്ന നിരീക്ഷകര്‍ കരുതുന്നു. പ്രത്യേകിട്ടും ഹൈറേഞ്ച് മേഖലയില്‍ ബിജെപി അവരോട് അടുത്തു എന്ന ഇംപാക്ട് ഉണ്ടാക്കാന്‍ പിസി ജോര്‍ജ്ജിനാവും. ഒരിക്കല്‍ ഇടതിനെ അടുപ്പിച്ചപോലെ ഒരു മാറ്റം ഉറപ്പായും പ്രതീക്ഷിക്കാം. എന്നാല്‍ പിസി ജോര്‍ജ്ജിനെപ്പോലെ ഒരാളെ ഏതു കസേരയില്‍ ഉള്‍ക്കൊള്ളിക്കുമെന്നത് ബിജെപിയുടെ നയംപോലിരിക്കും.

Advertisement