രാജ്ഭവൻ്റെയും ഗവർണറുടെയും സുരക്ഷ,ഇന്ന് അവലോകന യോഗം

Advertisement

തിരുവനന്തപുരം. രാജ്ഭവൻ്റെയും ഗവർണറുടെയും സുരക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് അവലോകന യോഗം ചേരും. സുരക്ഷ കേന്ദ്ര അഭ്യന്തര മന്ത്രാലയം സിആര്‍പിഎഫ് ന് കൈമാറിയതിനു പിന്നാലെയാണ് യോഗം ചേരുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ രാജ് ഭവൻ, പൊലീസ്,സിആര്‍പിഎഫ് പ്രതിനിധികളും പങ്കെടുക്കും. കൊല്ലം നിലമേലിൽ ഗവർണ്ണർക്കെതിരായ എസ്എഫ്ഐ യുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടാടായ സംഭവ വികാസങ്ങളെ തുടർന്നാണ് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയത്. ബംഗളൂരുവിൽ നിന്നുള്ള സിആര്‍പിഎഫ് ന്റെ 41 അംഗ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാണ് ഗവർണ്ണർക്ക് സുരക്ഷാ ഒരുക്കുന്നത്. ഗവർണ്ണർ രാജ്യത്ത് എവിടെ പോയാലും Z+ സുരക്ഷ ഒരുക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement