മലപ്പുറം. കൊണ്ടോട്ടിയിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരൻ മരിച്ചു. കൊണ്ടോട്ടി ഓമാനൂർ മുള്ളമടക്കൽ ഷിഹാബുദീന്റെ മകൻ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ മേലേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും, പ്രദേശവാസികളും ചേർന്ന് ആദ്യം വാഴക്കാട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഓമാനൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി