കൊല്ലം. റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു.
ടികെഎം എൻജിനീയറിങ് കോളജ് വിദ്യാർഥിനി
തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടിയെന്നാണ് കെഎസ്ആർടിസി വിശദീകരണം.